കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു


കണ്ണൂര്‍: മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങ് വീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.

കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിൻ സര്‍വീസുകളാണ് തടസ്സപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു.

കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടി, മംഗള എക്‌സ്പ്രസ് എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു.

Post a Comment

Previous Post Next Post