മലപ്പട്ടത്ത് സി.പി.എം, യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

കണ്ണൂർ: മലപ്പട്ടത്ത് സി.പി.എം, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടായത്.സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നിലാണ് സംഘർഷം.
പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷം ഉണ്ടായി. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് മുന്നിലാണ് സംഘർഷം.
തങ്ങള്‍ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സി.പി.എം പ്രവർത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരോട് പിരിഞ്ഞുപോകാനാണ് എ.സി.പി ആവശ്യപ്പെട്ടത്. സി.പി.എമ്മുകാർ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാർ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Post a Comment

Previous Post Next Post