മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞു ? കുഞ്ഞിനെ ഉപേക്ഷിച്ചതായി അമ്മയുടെ മൊഴി, പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു


കൊച്ചിയില്‍ മൂന്ന് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബസിനുള്ളില്‍ നിന്നും കുഞ്ഞിനെ കാണാതായി എന്നായിരുന്നു യുവതി ആദ്യം മൊഴി നല്‍കിയത്.
എന്നാല്‍ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞുവെന്നാണ് കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ മൊഴി. ഇത് പ്രകാരം കുഞ്ഞിനായി മൂഴിക്കുളം പാലത്തിനു സമീപത്തും പുഴയിലും തെരച്ചില്‍ നടക്കുകയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചതായി പോലീസിനോട് യുവതി സമ്മതിച്ചിട്ടുണ്ട്. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും റിപ്പോർട്ടുണ്ട്. അമ്മയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു.
ആലുവയില്‍ എത്തുന്നതിന് മുമ്ബാണ് കുട്ടിയെ കാണാനില്ലാത്ത വിവരം അമ്മ അറിഞ്ഞത് എന്നായിരുന്നു ആദ്യഘട്ടത്തില്‍ വന്ന റിപ്പോർട്ട്. വൈകിട്ട് അഞ്ചോടെയാണ് സംഭവം. തിരുവാങ്കുളത്ത് അങ്കണ്‍വാടി വിട്ടതിന് ശേഷമാണ് അമ്മയോടൊപ്പം ആലുവയിലേക്ക് കുട്ടി പോയത്. ആലുവയിലെ അമ്മയുടെ വീട്ടിലേക്കായിരുന്നു യാത്ര. ഈ വീട്ടില്‍ അമ്മ എത്തിയത് കുട്ടിയില്ലാതെയാണ്. പൊലീസും നാട്ടുകാരും അന്വേഷണം ഊർജിതമാക്കി.സ്ഥലത്ത് ശക്തമായ മഴ തുടരുകയാണ്. ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ പുഴയില്‍ ഒഴുക്ക് കുറവാണ്. സ്കൂബ ടീമും തെരച്ചിലിനായി എത്തും.

Post a Comment

Previous Post Next Post