മട്ടാഞ്ചേരി: സ്വര്‍ണവില കുതിച്ചു കയറി. ഇന്നലെ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയും വര്‍ധിച്ചു. ഗ്രാമിന് 8930 രൂപയും പവന് 71440 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഒരാഴ്‌ചയ്‌ക്കിടെ ഗ്രാമിന് 320 രൂപയും പവന് 2560 രൂപയുമാണു കൂടിയത്. രാജ്യാന്തര വില ഉയര്‍ന്നതാണ് ആഭ്യന്തര വില കുതിക്കാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3313 ഡോളറായി;20 ഡോളര്‍ വര്‍ധന. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 180 രൂപ കൂടി. ഗ്രാമിന് 7320 രൂപയാണു വില. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 240 രൂപ വര്‍ധിച്ചു. ഗ്രാമിനു വില 9742 രൂപയാണ്.
വെള്ളി ഗ്രാമിനു മൂന്നു രൂപ കൂടി;ഗ്രാമിന് 111 രൂപ. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 85.56 ആയി ഇടിഞ്ഞു.
Post a Comment