ഓപ്പറേഷന്‍ സിന്ദൂര്‍ ; രാജ്യത്ത് 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി


ഡല്‍ഹി : പാകിസ്താൻ ഭീകര കേന്ദ്രങ്ങള്‍ തകർത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം .27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകള്‍ റദ്ദാക്കി.
അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താൻ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കണമെന്നുള്ള നിർദേശമാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി അറിയിപ്പ്.

Post a Comment

Previous Post Next Post