കേരളത്തിലെ എല്ലാ വീടുകളിലും വലിച്ചെറിയുന്ന സാധനം; കിലോയ്ക്ക് വില 30 രൂപ വരെ കിട്ടും


കൊച്ചി: മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്.

മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം!
ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാണ് പെട്ടെന്നുള്ള വിലവര്‍ദ്ധനയ്ക്ക് കാരണം. ഇറ്റലി, ചൈന, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ചിരട്ടക്കരി കയറ്രി അയയ്ക്കുന്നുണ്ട്. നാളികേര ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെങ്കിലും ചിരട്ടക്കരിയുടെ വാണിജ്യ മൂല്യം കണ്ടെത്തിയത് മലയാളികളല്ലെന്നത് വേറെ കാര്യം. കര്‍ണാടകയിലെ തുങ്കൂറിലും തമിഴ്‌നാട്ടിലെ കാങ്കയം, ഉദുമല്‍പേട്ട എന്നിവിടങ്ങളിലുമാണ് ചിരട്ടക്കരി വ്യവസായം പൊടിപൊടിക്കുന്നത്.
വിദേശത്തെ ഉപയോഗം
ഉത്തേജിത കാര്‍ബണ്‍ ഉത്പാദനം
വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാന്‍
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണം
നാടന്‍ പ്രയോഗങ്ങള്‍വീടിനകവും ടോയ്ലറ്റും വൃത്തിയാക്കാന്‍ ചിരട്ടക്കരി മതി
കറ്റാര്‍വാഴയും ചിരട്ടക്കരിയുമുണ്ടെങ്കില്‍ മുടി കറുപ്പിക്കാം
ഓട്, പിച്ചള പാത്രങ്ങള്‍ ചിരട്ടക്കരിയില്‍ തേച്ച്‌ വെളുപ്പിക്കാം
അരിയും പയറുമെല്ലാം പെട്ടെന്ന് വേവാന്‍ ഒരു മുറി ചിരട്ടയിട്ടാല്‍ മതി
കരിച്ച്‌ കിണറ്റിലിട്ടാല്‍ കുടിവെള്ളം ശുദ്ധമാകും
കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാം
ചിരട്ടക്കരി ദഹനപ്രശ്‌നങ്ങള്‍ക്ക് മരുന്നാണ്

Post a Comment

Previous Post Next Post