സിനിമ-സീരിയല്‍ നടന്‍ വിഷ്ണുപ്രസാദ് നിര്യാതനായി.






കൊച്ചി: സിനിമാ-സീരിയല്‍ താരം വിഷ്ണു പ്രസാദ് നിര്യാതനായി..
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും.കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നു.
ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയല്‍ രംഗത്ത് സജീവമായിരുന്നു.
നടന്‍ കിഷോര്‍ സത്യയാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
‘ ഒരു സങ്കട വാര്‍ത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയില്‍ ആയിരുന്നു. 
അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു’-കിഷോര്‍ സത്യ കുറിച്ചു.
അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണുള്ളത്.

Post a Comment

Previous Post Next Post