ഇരിട്ടി: റോഡിലുണ്ടായിരുന്ന പോത്തിനെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കളം സ്വദേശി മനീഷ്, ജോസഫ് എന്നിവരാണ് പരിക്ക് പറ്റിയത്.ഇവർ ഇരിട്ടി സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. ശനിയാഴ്ച്ച പുലർച്ചെ ഉളിയില്‍ ടൗണില്‍ വച്ചാണ് അപകടം. തലശ്ശേരിയില്‍ നിന്നും പരിക്കളത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. പോത്ത് അപടക സ്ഥലത്ത് വെച്ച് ചത്തു.
പോത്തിനെ വാഹനമിടിച്ച് ഡ്രൈവറടക്കം 2 പേര്‍ക്ക് പരിക്ക്
Alakode News
0
Post a Comment