കാന്താര 2-ല്‍ അഭിനയിക്കുന്ന പ്രധാന നടൻ മരണപ്പെട്ടു


കാന്തര' സിനിമയിലെ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33-കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്.
ഉടൻ തന്നെ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളായ രാകേഷ് ജൂപാരി, കോമഡി റിയാലിറ്റി ഷോയില്‍ വിജയിയായിരുന്നു. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ-സിനിമാ താരങ്ങള്‍.
നേരത്തെ, ഇതേ സിനിമയില്‍ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചിരുന്നു. മേയ് 6-ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Post a Comment

Previous Post Next Post