തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതല്‍. വിദ്യാർത്ഥികള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതല്‍ സമർപ്പിച്ചു തുടങ്ങാം.
വൈകിട്ട് 4 മണി മുതല്‍ ആണ് അപേക്ഷകള്‍ സമർപ്പിക്കാൻ സാധിക്കുക. പൂർണ്ണമായും ഓണ്‍ലൈൻ മുഖേനയാണ് പ്രവേശന നടപടികള്‍ നടക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയല്‍ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്‍റ്. 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തുടർന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും.
Post a Comment