നീറ്റ് യുജി പരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 22.7 ലക്ഷം വിദ്യാര്‍ഥികള്‍


ഡല്‍ഹി: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ്) ഞായറാഴ്ച നടക്കും.
500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികള്‍ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ.
സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകള്‍, കോളേജുകള്‍, സർവകലാശാലകള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും മൊബൈല്‍ ജാമറുകള്‍, വിദ്യാർഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാർ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post