കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനുകള്‍ തുടരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഇരു സ്റ്റേഷനുകളും നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുതല്‍ നിർത്താൻ പാലക്കാട് കമേഴ്സ്യല്‍ വിഭാഗമാണ് തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിറക്കല്‍ റെയില്‍വേ സ്റ്റേഷൻ പൂട്ടുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമരം നടന്നിരുന്നു. ശതാബ്ദി പിന്നിട്ട ചിറക്കല്‍ സ്റ്റേഷൻ 1904 നാണ് സ്ഥാപിച്ചത്.
Post a Comment