തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂട്ട വിരമിക്കലിന്‍റെ ദിനം. സംസ്ഥാന സർക്കാർ സർവീസിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഏതാണ്ട് 12,000 ജീവനക്കാർ ഇന്നു വിരമിക്കുമെന്നാണു സർക്കാർ കണക്കാക്കുന്നത്.
സംസ്ഥാന സർക്കാർ സർവീസില്‍ നിന്നു മാത്രം 9500 ജീവനക്കാർ വിരമിക്കുന്നുണ്ട്. പോലീസ് വകുപ്പില്‍ നിന്ന് 17 എസ്പിമാർ അടക്കം നൂറുകണക്കിനു ജീവനക്കാരാണ് വിരമിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്‌ഇബി, കെഎസ്‌ആർടിസി എന്നിവയില്‍ നിന്നടക്കം നിരവധി പേർ പടിയിറങ്ങുന്നുണ്ട്. സർവീസില്‍ നിന്നു കൂട്ടമായി പടിയിറങ്ങുന്നവർക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാൻ 4,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.
വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അടക്കം നല്‍കുന്നതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാൻ പണം കണ്ടെത്തുന്നതിനായി കൂടുതല്‍ തുക കടമെടുക്കേണ്ടിവരും. ഇതോടെ ഈ സാന്പത്തികവർഷം കടമെടുക്കുന്ന തുക 9,000 കോടി രൂപയായി ഉയരും.
Post a Comment