കണ്ണൂർ: കണ്ണൂർ നഗരത്തില്‍ വന്‍ ലഹരി വേട്ട. 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വ ജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടി കൂടിയത് . കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സക്വാഡിൻ്റെ അധിക ചുമതലയുളള സർക്കിള്‍ ഇൻസ്‌പെക്ടർ അരുണ്‍ അശോകിന്റെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.
ഒറീസ്സയില്‍ നിന്നും വൻ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഒരീസയില്‍ നിന്നും കേരളത്തില്‍ എത്തി സംശയം തോന്നാതിരിക്കാൻ പല വിധ ജോലികള്‍ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുമ്ബോള്‍ കഞ്ചാവുവുമായാണ് ഇവർ എത്തുന്നത്. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള ATS ഇന്റെ സഹായം ലഭിച്ചിട്ടുള്ളതാണ്.
Post a Comment