ഡല്‍ഹി: രാജ്യതലസ്ഥാനത്ത് 100ലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തുടനീളമുള്ള ആകെ കേസുകളുടെ എണ്ണം 1,009 ആയി.ഡല്‍ഹിയില്‍ കുറഞ്ഞത് 104 സജീവ കേസുകളുണ്ട്. അതില്‍ 99 എണ്ണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.
430 കേസുകളുമായി മഹാരാഷ്ട്ര തൊട്ടുപിന്നിലുണ്ട്. ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. ഗുജറാത്തില്‍ 83 കേസുകളും കർണാടകയില്‍ 47 കേസുകളും ഉത്തർപ്രദേശില്‍ 15 കേസുകളും പശ്ചിമ ബംഗാളില്‍ 12 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് മൂലം മഹാരാഷ്ട്രയില്‍ കുറഞ്ഞത് നാല് മരണങ്ങളും കേരളത്തില്‍ നിന്ന് രണ്ട് മരണങ്ങളും കർണാടകയില്‍ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ, അരുണാചല്‍പ്രദേശ്, ആസാം, ബീഹാർ, ഹിമാചല്‍ പ്രദേശ്, ജമ്മുകാഷ്മീർ എന്നിവിടങ്ങളില്‍ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
Post a Comment