ഇത് മലയാളം ഇതുവരെ കാണാത്ത 100 കോടി; ബോക്‌സ് ഓഫീസില്‍ ലാലേട്ടന്റെ കൊണ്ടാട്ടം


ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്.ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇതിനൊപ്പം ബോക്‌സ് ഓഫീസിലും ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകളും ചിത്രം തീര്‍ത്തിരുന്നു.
100 കോടിയും 200 കോടിയുമെല്ലാം അതിവേഗം നേടിയ ചിത്രം കേരളാ ബോക്‌സ് ഓഫീസിലും ഒന്നാമനായിരുന്നു. ഇപ്പോള്‍ മലയാള സിനിമയ്ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടവും തുടരും അനായാസം സ്വന്തമാക്കിയിരിക്കുകയാണ്.
ട്രാക്കേഴ്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം, ചിത്രത്തിന്റെ ഷോകളില്‍ നിന്ന് മാത്രമായി 100 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ട്രാക്കഡ് കളക്ഷനില്‍ മലയാളം സിനിമ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

Post a Comment

Previous Post Next Post