ഏപ്രിൽ 1-ന് പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുമ്ബോള്‍ UPI New Rule, മിനിമം ബാങ്ക് ബാലൻസിലും മാറ്റങ്ങള്‍ വരികയാണ്.
2025-26 സാമ്ബത്തിക വർഷം (FY26) പുതിയ ആദായ നികുതി സ്ലാബുകളും പുതുക്കിയ UPI മാർഗ നിർദേശങ്ങളും അവതരിപ്പിക്കാനാണ് പദ്ധതി.
എന്തിലൊക്കെയാണ് April 1 മുതല്‍ മാറ്റം വരുന്നതെന്ന് നോക്കിയാലോ?
UPI New Rule ഏപ്രില്‍ 1 മുതല്‍
UPI Rule ഏപ്രില്‍ 1 മുതല്‍ മാറുകയാണ്. നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ NPCI ഇപ്പോള്‍ യുപിഐയില്‍ മാറ്റം വരുത്തുന്നു. ഓണ്‍ലൈൻ പേയ്മെന്റില്‍ പുതിയ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുകയാണ്. ആക്ടിവല്ലാത്ത നമ്ബരുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ കാൻസല്‍ ചെയ്യുന്നതിനായാണ് നടപടി.
ദീർഘകാലത്തേക്ക് ഉപയോഗിക്കാത്ത ഫോണ്‍ നമ്ബരാണ് യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അത് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഇങ്ങനെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബർ ഉണ്ടെങ്കില്‍ അതിന് പകരം ഉപയോഗിക്കുന്ന നമ്ബർ കൊടുക്കണം. ഏപ്രില്‍ 1 ന് മുമ്ബ് തങ്ങളുടെ ബാങ്കില്‍ അവരുടെ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.
പഴയ നമ്ബരുകള്‍ ബാങ്ക് ഇടപാടുകളിലും മറ്റും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിന് ബാങ്കുകളും മൂന്നാം കക്ഷി യുപിഐ ദാതാക്കളും അവരുടെ ആക്ടീവായ ഫോണ്‍ നമ്ബർ കൊടുക്കണം. ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയിലും നിഷ്‌ക്രിയ നമ്ബറുകളുണ്ടെങ്കില്‍ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതാണ്.
മിനിമം ബാങ്ക് ബാലൻസ്
ഇനി പല ബാങ്കുകളിലും മിനിമം ബാങ്ക് ബാലൻസില്‍ വ്യത്യാസം വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി), കാനറ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളിലെല്ലാം മാറ്റം വരുത്തുന്നു. ഇങ്ങനെയുള്ള പ്രധാന ബാങ്കുകള്‍ ഏപ്രില്‍ 1 മുതല്‍ മിനിമം ബാലൻസ് ആവശ്യകതകള്‍ പരിഷ്കരിക്കും. മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കള്‍ക്ക് പിഴ കൊടുക്കേണ്ടതായി വരും.
April 1 മുതല്‍ GST മാറ്റങ്ങള്‍
ഏപ്രില്‍ ഒന്ന് മുതല്‍ മറ്റ് ചില മാറ്റങ്ങള്‍ കൂടിയുണ്ട്. ചരക്ക് സേവന നികുതി അഥവാ GST എന്ന സംവിധാനത്തില്‍ ഇനിപ്പറയുന്ന അപ്‌ഡേറ്റുകള്‍ ഉണ്ടാകും. നിർബന്ധിത മള്‍ട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) ഇനി കൂടുതല്‍ സെക്യൂരിറ്റി ലഭിക്കും. നികുതിദായകർ GST പോർട്ടലില്‍ ലോഗിൻ ചെയ്യുമ്ബോള്‍ MFA പൂർത്തിയാക്കണം. 180 ദിവസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത അടിസ്ഥാന രേഖകള്‍ക്ക് മാത്രമേ ഇ-വേ ബില്‍ നിയന്ത്രണങ്ങള്‍ ക്രിയേറ്റ് ചെയ്യാനാകൂ…
Post a Comment