ചത്തീസ്ഗഡില്‍ വച്ച് നടന്ന മാസ്റ്റേർസ് ബോഡി ബില്‍ഡിംഗ് ചാമ്ബ്യൻഷിപ്പില്‍ മിസ്റ്റർ ഇന്ത്യ യായി എരമം സ്വദേശി എം.വി മോഹൻദാസ്.
എരമത്തെ ഊനത്തില്‍ ഗോവിന്ദൻ്റേയും പരേതനായ നടുവിലെ വീട്ടില്‍ കാർത്യായനിയുടേയും മകനാണ്. എരമം സൗത്ത് എല്‍ പി സ്കൂളിലും, പേരൂല്‍ യുപി സ്കൂള്‍, മാതമംഗലം ഹൈസ്കൂള്‍, എന്നിടങ്ങളിലെ വിദ്യാഭാസത്തിന് ശേഷം പയ്യന്നൂർ കോളജില്‍ ബിരുദത്തിന് പഠിക്കുമ്ബോഴാണ് മോഹൻ ദാസിന് ബോഡിബില്‍ഡിങ്ങില്‍ താല്‍പ്പര്യം ഉണ്ടാകുന്നതും പരിശീലനം തുടങ്ങുന്നതും.
അക്കാലയളവില്‍ മൂന്ന് തവണ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചാമ്ബ്യൻ ആയിരുന്നു.തുടർന്ന് മാതമംഗലത്തില്‍ ടിടിസി പഠിക്കുകയും തുടർന്ന് തൊഴിലിനായി യുഎഇ ലേക്ക് പോകുകയുമായിരുന്നു. അവിടെ മൂന്ന് തവണ മിസ്റ്റർ യുഎഇ ചാമ്ബ്യൻപട്ടം നേടി. തുടർന്ന് കേരളത്തിലേക്ക് തിരിച്ചെത്തി മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ ചാമ്ബ്യൻഷിപ്പ് നേടിയിരുന്നു.
ഇപ്പോള്‍ യുഎഇയില്‍ ജിമ്മുകള്‍ നടത്തി വരികയാണ്. ഇനി തായ്ലാൻ്റില്‍ നടക്കുന്ന മാസ്റ്റേർസ് ഏഷ്യൻ ബോഡി ബില്‍ഡിഗ് ചാമ്ബ്യൻഷിപ്പും, മാസ്റ്റേർസ് വേള്‍ഡ് ബോഡി ബില്‍ഡിംഗ് ചാമ്ബ്യൻഷിപ്പുമാണ് മോഹൻദാസിനെ കാത്തിരിക്കുന്നത് . മോഹൻദാസിന് കരുത്തുറ്റ പിന്തുണയുമായി ഭാര്യ ലിസ, മക്കള്‍ ശ്രേയാ മോഹൻദാസ്, കാർത്തിക് മോഹൻ ദാസ് എന്നിവർ കൂടെയുണ്ട്.
Post a Comment