കണ്ണൂർ: പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളെ നിരാശരാക്കി കണ്ണൂർ സർവകലാശാല. . ഏഴ് വിഷയങ്ങളിലായി നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്.
മള്‍ട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. സംഭവത്തില്‍ സർവകലാശാല നല്‍കുന്ന വിശദീകരണം സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്നതാണ്. മാറ്റിവെച്ച പരീക്ഷകള്‍ മെയ് മാസം അഞ്ചാം തിയതി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Post a Comment