കണ്ണൂർ : ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തിന് 11000 രൂപ പിഴയും ചുമത്തി. സ്റ്റേജ് കാര്യേജ് ബസ്സുകളില്‍ ലൈസൻസ് ഇല്ലാതെ കണ്ടക്ടർമാർ ജോലി ചെയ്യുന്നത് കണ്ടെത്തി നടപടി സ്വീകരിച്ചു.
20 കേസുകളില്‍ നിന്നായി 55000 രൂപ പിഴ ഇനത്തില്‍ ഈടാക്കി. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പെർമിറ്റ് റദ്ദാക്കിയ വാഹനത്തിലെ യാത്രക്കാരെ എഎംവിഐ സജി ജോസഫ് മൂന്നു പെരിയ മുതല്‍ പാറപ്പുറം വരെ അതേ വാഹനത്തില്‍ സുരക്ഷിതമായി എത്തിച്ചു. എ എം വി ഐ മാരായ വരുണ്‍ ദിവാകരൻ, അരുണ്‍ കുമാർ, രാകേഷ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
Post a Comment