കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റില്‍ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന


ഇരിട്ടി: കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റില്‍ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി -2 ന്റെ ഭാഗമായി ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന നടത്തി .
അയല്‍ സംസ്ഥാങ്ങളില്‍ നിന്നും അനധികൃതമായി കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കള്‍ നിയന്ത്രിക്കുന്നതിനായി കേരളം മുഴുവൻ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് കൂട്ടുപുഴ അതിർത്തി ചെക്പോസ്റ്റിലും പരിശോന നടക്കുന്നത്. കണ്ണൂർ റൂറിലെ കെ -9 ബറ്റാലിയനിലെ നർക്കോട്ടിക് ഡോഗ് ഹിറോ ആണ് പരിശോധന നടത്തുന്നത്. ബസിലും, കാറിലും ഉള്‍പെടെ ഹീറോ പരിശോധന നടത്തുന്നുണ്ട്.
മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള നാർക്കോട്ടിക് വസ്തുക്കള്‍മണം പിടിച്ച്‌ തിരിച്ചറിയാൻ കണ്ടെത്താൻ പ്രാഗല്‍ഭ്യം നേടിയ നായയാണ് ഹീറോ . എക്‌സൈസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തുനിന്നും ഹീറോയും പരിശീലകൻ സരേഷും കൂട്ടുപുഴ ചെക്പോസ്റ്റില്‍ എത്തിയത് . രാവിലെ മുതല്‍ ഉച്ചവരെ പരിശോധന നടത്തിയ ശേഷം ഹീറോയും പരിശീലകനും തിരികെപ്പോയി . ഇന്നലെയും ഇന്നുമായി കൂട്ടുപുഴ പോലീസ് എക്‌സൈസ് ചെക്പോസ്റ്റുകളില്‍ എം ഡി എം എ യും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു . അതിർത്തിയിലെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന .

Post a Comment

Previous Post Next Post