സിവിൽ സർവീസ് സ്വപ്നം പൂവണിയാതെ ആദിത്യ യാത്രയായി

ആലക്കോട്: മലപ്പുറം ചുങ്കത്തറക്ക് സമീപം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ നടുവിൽ സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ടുപേർ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. നടുവിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കോയിമഠംകുന്നു പുറത്ത് സത്യന്റെയും അമ്പിളി യുടെയും മകൾ ആദിത്യ (22) ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി അമർജ്യോതി (28) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇരുവരും. വെള്ളിയാഴ്ച രാവിലെ 11ണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്നു അമർ ജ്യോതിയും ആദിത്യയും. എറണാകുളത്ത് സിവിൽ സർവീസ് പഠനം നടത്തിവരികയായിരുന്നു ആദിത്യ. കോച്ചിംഗിന്റെ ഭാഗമായി അടുത്ത മാസം പരീക്ഷ നടക്കാനിരിക്കുകയായിരുന്നു. ഏറെ ആഗ്രഹിച്ച സിവിൽ സർവീസ് മോഹം പൂവണിയാതെയുള്ള ആദിത്യയുടെ വേർപാട് ഉറ്റവർക്ക് ഏറെ  നൊമ്പരമായി. നിലമ്പൂരിൽ പരസ്യ സ്ഥാപനം നടത്തുന്ന അമർ ജ്യോതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ആവശൃങ്ങൾക്കാണ് ആദിത്യ പഠന സ്ഥലത്ത് നിന്ന് മലപ്പുറത്ത് എത്തിയത്. ഇവിടെ നിന്ന് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോകുന്നതിനി അ ടെയായിരുന്നു അപകടം. പിതാവ് സത്യൻ കാർപെൻ്ററാണ്. മാതാവ്: അമ്പിളി ടൈലറിംഗ് ജോലി ചെയ്തുവരികയാണ്. സഹോദരങ്ങൾ: അതുല്യ (ജർമ്മിനി), സായി കൃഷ്‌ണ. തിങ്കളാഴ്ച വൈകുന്നേരം 3 മണി മുതൽ വീട്ടിൽ പൊതുദർശനം സംസ്കാരം വൈകിട്ട് 5 മണിക്ക് സമുദായ സ്‌മശാനത്തിൽ


Post a Comment

Previous Post Next Post