സംസ്ഥാനത്ത് വ്യാജ പരിവാഹൻ വഴി വൻ തട്ടിപ്പ്


വ്യാജ പരിവാഹൻ സൈറ്റ് വഴി വാഹന ഉടമകൾക്ക് സന്ദേശമയച്ച് പണം തട്ടിയതായി പരാതി. ഔദ്യോഗിക ചിഹ്നത്തിന്‌ സമാനമായ ചിഹ്നമുള്ള സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ്. 20 പേരാണ് പണം നഷ്ടമായെന്ന് പറഞ്ഞ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. 5,000 മുതൽ 98,500 രൂപ വരെ നഷ്ടപ്പെട്ടു എന്നാണ് പരാതി. നിയമം ലംഘിച്ച വാഹനം കസ്റ്റഡിയിലാണെന്നും ഫൈൻ അടയ്ക്കണമെന്നും പറഞ്ഞ് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് ഇവർക്ക് പണം നഷ്ടമായത്.

Post a Comment

Previous Post Next Post