കാട്ടാന കൂട്ടത്തോടെ ഇറങ്ങി കൃഷിനശിപ്പിച്ചു

ആലക്കോട്: വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം വിതച്ച്‌ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം.
മൂരിക്കടവ്, മുട്ടത്താംവയല്‍, അപ്പർചീക്കാട് പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം കനത്ത നാശം വിതച്ചത്. കർണാടക വനത്തില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയില്‍ നാശം വിതച്ചത്.

പ്രദേശത്തെ നിരവധി കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. കായ്‌ഫലമുള്ള നിരവധി തെങ്ങുകളും കവുങ്ങുകളും ചുവടോടെ കുത്തിമറിച്ചിട്ട നിലയിലാണ്. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം തമ്ബടിച്ച്‌ നില്ക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയായി.

വന്യമൃഗശല്യം തടയുന്നതിനായി ആവിഷ്കരിച്ച തൂക്കുവേലി നിർമാണം വർഷങ്ങള്‍ കഴിഞ്ഞിട്ടും പൂർത്തിയാകത്തതാണ് കാട്ടാന കൂട്ടത്തോടെ ഇറങ്ങുന്നതിന് കാരണം. വേലി നിർമാണം പൂർത്തീകരിച്ച്‌ കാട്ടാന ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Post a Comment

Previous Post Next Post