ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് നടപടി ലളിതമാക്കിയെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തുക പിന്‍വലിക്കുന്നതിന് ചെക്ക് ലീഫിന്റെയോ ബാങ്ക് പാസ് ബുക്കിന്റെയോ ചിത്രം ഓണ്‍ലൈൻ വഴി അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിൽ ഉടമയുടെ അംഗീകാരം വേണമെന്ന നിബന്ധനയും ഇനിയില്ല.
Post a Comment