ഈ കുതിപ്പിന് അവസാനമില്ലേ? സ്വർണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് ​ഗ്രാമിന് 270 രൂപയും പവന് 2,160യുമായാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 68,480 രൂപയിലെത്തി. ഇന്നലെ പവന് 520 രൂപയാണ് കൂടിയത്. US ചൈന വ്യാപാര യുദ്ധമാണ് സ്വർണ വില കുത്തനെ കൂടാൻ കാരണമായത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ വൻ വർധനവ് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post