നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: നൂറിലധികം കവര്‍ച്ചാകേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാള്‍ പിടിയിലായത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ വി.വി. ദീപ്തി, പി.കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസര്‍, റമീസ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍, വളപട്ടണം, പയ്യന്നൂര്‍ തുടങ്ങി ജില്ലയ്ക്കകത്തും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളില്‍ ഭവന ഭേദനമുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണം നടത്തിയതിന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ ജാമ്യത്തിലിറങ്ങി ഒളിച്ച്‌ നടക്കുന്നതിനാല്‍ പ്രസാദിനെതിരെ വാറണ്ടും നിലവിലുണ്ടെന്ന് കേസന്വേഷിക്കുന്ന സി.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Post a Comment

Previous Post Next Post