പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്.
രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്നു. 1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് രമായിരുന്നു. 1986-ല്‍ ഹവില്‍ദാറായാണ് ബാബുരാജ് കേരള പോലീസിന്‍റെ ഭാഗമാകുന്നത്.
വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്‍റെ ആദ്യ ഇലവനില്‍ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്. കാലിക്കറ്റ് സർവകലാശാല ടീമിലും കളിച്ചു. 2008-ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് വിരമിച്ചു. കെഎപി അസിസ്റ്റന്‍റ് കമാൻഡന്‍റായാണ് ബാബുരാജ് വിരമിച്ചത്. .
Post a Comment