മണക്കടവ് : ഉദയഗിരി പഞ്ചായത്തിലെ മുക്കടയിൽ ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു.വ്യാപക കൃഷി നാശവുമുണ്ടായി.വൈകുന്നേരം നാലുമണിയോടുകൂടി മഴയോടൊപ്പം വീശിയടിച്ച കാറ്റാണ് നാശനഷ്ടം വരുത്തിയത്.
മണ്ണൂർ സുമതിയുടെ വീട്ടിനു മുകളിൽ തെങ്ങും തൊട്ടടുത്തു നിന്ന പ്ലാവും ഒടിഞ്ഞ് വീണു. കോൺക്രീറ്റ് വീട് പൂർണ്ണമായും തകർന്നു.നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
അടുത്തുള്ള പുത്തൻപുരയിൽ ബിജിറ്റിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു.വീട്ടിലുണ്ടായിരുന്ന ബിജിററിൻ്റെ ഭാര്യ സുമ,മക്കളായ എട്ടു വയസ്സുള്ള അഭി ദേവു് , മൂന്നുവയസ്സുള്ള അഭിനയ,അഭിനവ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
സജിമോൻ മുകളേലിൻ്റെ വീട്ടിനു മുകളിൽ റബ്ബർ മരം ഒടിഞ്ഞ് വീണു മേൽക്കൂര തകർന്നു.
രാജി സുഭാഷ് മീത്തലെപുരയിലിൻ്റെ വീടിനു മുകളിൽ പ്ലാവും റബ്ബറും ഒടിഞ്ഞ് വീണു.
ഓട് മുഴുവൻ പൊട്ടി.മേൽക്കൂരയും തകർന്നു.രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
സുധീഷ് കുമാർ,എമിലി തോമസ് നെല്ലിക്കുന്നേൽ എന്നിവരുടെ വീടുകളുടെ മേൽ തെങ്ങും കവുങ്ങും വീണു.
റബ്ബർ മരം ഒടിഞ്ഞു വീണ്
മാത്യം കുന്നുംപുറത്തിൻ്റെ വീടിന് കേടു പറ്റി.ബെന്നി പീടികക്കലിൻ്റെ കാലിതൊഴുത്തിൻ്റെ മേൽക്കൂര കാറ്റത്ത് പറന്നു പോയി.
പാറോത്തുംമലയിൽ നിരവേൽ ഹരിദാസൻ്റെ വീട്ടിനു മുകളിൽ മരം ഒടിഞ്ഞ് വീണ് മേൽക്കൂര തകർന്നു.മുറിക്കുള്ളിൽ വയോധികരായ ചന്ദ്രശേഖരൻ,ലക്ഷ്മിക്കുട്ടി എന്നിവർ ഉണ്ടായിരുന്നു.ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മുക്കടയിലെ പഞ്ചായത്ത് മെമ്പർ വി.സി. പ്രകാശിൻ്റെ ടെറസ്സിൻ്റെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി.പുത്തൻവീട്ടിൽ മധുസൂദനൻ്റെ കെട്ടിടത്തിനു മുകളിൽ തേക്ക് മരം ഒടിഞ്ഞ് വീണു.
മുക്കട,താവളം.കാർത്തികപുരം ഭാഗങ്ങളിൽ തെങ്ങും മരങ്ങളും റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിൻ്റെ മുകളിൽ മരങ്ങൾ വീണ് അഞ്ച് തൂണുകളും തകർന്നു.വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ചന്ദ്രശേഖരൻ,വൈസ് പ്രസിഡൻറ് ബിന്ദു ഷാജു ,ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം വില്ലേജാഫീസർ നകുല രാജൻ എസ്. എന്നിവർ സന്ദർശിച്ചു.
Post a Comment