റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്നും ബ്രേക്കില്ല. കഴിഞ്ഞ ദിവസം ആദ്യമായി 68,000 കടന്ന സ്വര്‍ണവില 400 രൂപ വീണ്ടും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 8560 രൂപയായി. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60,000 കടന്നത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്നും ബ്രേക്കില്ല
Alakode News
0
Post a Comment