എമ്ബുരാന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബിഗ്ബജറ്റ് ചിത്രം എമ്ബുരാന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ ചിത്രം ജിയോ ഹോട് സ്റ്റാറില്‍ സ്ട്രീം ചെയ്യും.
എമ്ബുരാന്‍റെ അണിയറപ്രവർത്തകർ ഒടിടി റിലീസ് പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. മാർച്ച്‌ 24 ന് റിലീസ് ചെയ്ത ചിത്രം തിയെറ്ററുകളില്‍ സൂപ്പർഹിറ്റായിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്ബുരാൻ. തിയെറ്ററില്‍ 250 കോടിയിലേറെ രൂപയാണ് എമ്ബുരാന്‍റെ കലക്ഷൻ.
മോഹൻ ലാല്‍ - ശോഭന കോംബോയില്‍ ഒരുങ്ങുന് തുടരും റിലീസ് ചെയ്യുന്ന അതേ ദിവസമാണ് എമ്ബുരാൻ ഒടിടിയിലെത്തുന്നത്.

Post a Comment

Previous Post Next Post