മണത്തണയിലെ ക്ഷേത്ര ഭണ്‌ഡാര കവർച്ച;പ്രതിയെ അറസ്റ്റ് ചെയ്തത് ആലക്കോട് പോലീസിന്റെ സഹായത്തോടെ

ആലക്കോട്: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കവർച്ചക്കാരനെ പിടികൂടിയത് ആലക്കോട് പോലീസിന്റെ സഹായത്തോടെ. കാർത്തികപുരം പൂവൻചാൽ തോണ്ടികുഴിയിലെ ശേരി വീട്ടിൽ പി. കെ. വിനെയാണ് (40) ആലക്കോട് സി.ഐ: മഹേഷ് കെ. നായ സഹായത്തോടെ പേരാവൂർ സി.ഐ: പി.ബി സജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25നായിരുന്നു ക്ഷേത്രത്തിലെ കവർച്ച. ക്ഷേത്രത്തിലെ സി.സി.ടി.വി യിൽ കവർച്ചക്കാരന്റെ ദൃശ്യം പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ തോണ്ടികുഴിയിലെ വീട്ടിലെത്തിയതായി സൂചന ലഭിച്ചതിനെത്തുടർന്ന്  ആലക്കോട് പോലീസിന്റെ  നിരീക്ഷണത്തിലായിരുന്നു. അതിനിടെ ഇന്നലെ രാവിലെ 11 മണിയോടെ ഷിജു കാർത്തികപുരം എരുത്താമടയിൽ നിന്ന് ബസിൽ ആലക്കോടേക്ക് യാത്ര തിരിച്ചു. ഈ വിവരം ലഭിച്ച പോലീസ് ബസിനെ പിന്തുടർന്ന് അരങ്ങത്തിന് സമീപം ഷിജുവിനെ തടഞ്ഞു നിർത്തുകയായിരുന്നു. എ.എസ്‌.ഐമാരായ
മുനീർ, പി.രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ്  ഷിനിൽബാബു, ജാബിർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. തുടർന്ന് പേരാവൂർ പോലീസിന് കൈമാറി.

കഴിഞ്ഞ വർഷം ആലക്കോട് പ്ലാസ ഹോട്ടലിൽ കവർച്ച നടത്തിയ കേസിൽ പ്രതിയാണ്. ഈ കേസിൽ നേരത്തെ പിടിയിലായിരുന്നു. കണ്ണപുരം, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിലും കവർച്ചാക്കേസുകളിൽ പ്രതിയാണ് 

Post a Comment

Previous Post Next Post