സ്വർണ വില വീണ്ടും കുതിച്ചു; ഇന്ന് ഏറ്റവും ഉയർന്ന നിരക്കിൽ!


സംസ്ഥാനത്ത് സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ. രണ്ട് ദിവസം അൽപം ഇടിഞ്ഞ ശേഷമാണ് ഇന്ന് പവന് 760 രൂപ കൂടിയത്. ഇതോടെ ഒരു പവൻ വാങ്ങാൻ 70520 രൂപ നൽകണം. ഗ്രാമിന് 95 രൂപ വർധിച്ച് 8815 രൂപയായി. യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് സ്വർണം വീണ്ടും കുതിച്ചുയരുന്നത്. രാജ്യാന്തര വിലയുടെ റെക്കോർഡാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്.

Post a Comment

Previous Post Next Post