ആദ്യം അടി, പിന്നെ പൊലീസ്: രാസലഹരിക്കാര്‍ക്ക് മാങ്ങാട്ടുകാരുടെ അന്ത്യശാസനം

 മാഹി: മങ്ങാട് അണ്ടർ പാസ്സ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് , രാസ ലഹരി വില്‍പ്പന നടത്തുന്നവർക്കും ഉപഭോക്താക്കള്‍ക്കും പരസ്യമായ അന്ത്യശാസനവുമായി നാട്ടുകാർ.
പിടിക്കപ്പെട്ടാല്‍ ആദ്യം അടിയെന്നും പിന്നീടാണ് പൊലീസില്‍ ഏല്‍പ്പിക്കുകയെന്നുമാണ് ഇവിടങ്ങളില്‍ സ്ഥാപിച്ച ബോർഡുകളിലെ മുന്നറിയിപ്പ്.
ലഹരി വില്പനക്കാർ മത, ജാതി ,രാഷ്ട്രീയ മുഖം നോക്കാതെ നിയമം വിലങ്ങ് വെക്കും മുമ്ബ് നാട്ടുകാരുടെ കൈത്തരിപ്പിന്റെ രുചിയറിയേണ്ടി വരുമെന്ന് ജാഗ്രതാ സമിതിയുടെ മുന്നറിയിപ്പ് .നിയമത്തിന്റെ പഴുതുകള്‍ ചൂഷണം ചെയ്താല്‍ നാട്ടുകാർ നിയമം കൈയ്യിലെടുക്കുമെന്ന പരസ്യ പ്രഖ്യാപനം.ഫലം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഞങ്ങള്‍ നിർബന്ധിതരാകും!

ഞങ്ങള്‍ നിർബന്ധിതരാകും!
നിയമത്തിന്റെ പഴുതുകള്‍ നിങ്ങള്‍ ചൂഷണം ചെയ്യുമ്ബോള്‍ നാടിന്റെ നീതി നടപ്പാക്കാൻ ഞങ്ങള്‍ നിർബന്ധിതരാകുമെന്നും മങ്ങാട് ജാഗ്രതാ സമിതിയുടെ പേരില്‍ ഇറങ്ങിയ ബോർഡിലുണ്ട്.
ലഹരി വില്‍ക്കുന്നവർക്ക് മങ്ങാട് അണ്ടർ പാസ്, ചൊക്ളി ഹോസ്പിറ്റല്‍, ന്യൂ മാഹി സ്റ്റേഷൻ , കോടതി എന്നിങ്ങനെയായിരിക്കും റൂട്ട് മാപ്പ് എന്നും ഇതില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post