തിരുവത്താഴ സ്മരണയില്‍ ഇന്നു പെസഹാ ആചരണം

ക്രിസ്തുനാഥൻ കുരിശുമരണത്തിനു മുന്പ് തന്‍റെ പ്രിയ ശിഷ്യരുമൊത്ത് അന്ത്യഅത്താഴത്തില്‍ പങ്കെടുത്തതിന്‍റെയും വിശുദ്ധകുർബാന സ്ഥാപിച്ചതിന്‍റെയും അനുസ്മരണം ഇന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കും.
പെസഹ ആചരണത്തിന്‍റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കർമങ്ങള്‍ നടത്തും. എളിമയുടെ സന്ദേശം നല്‍കി ശിഷ്യൻമാരുടെ പാദങ്ങള്‍ കഴുകിയ ദിവ്യനാഥന്‍റെ മഹനീയ മാതൃക അനുസ്മരിച്ച്‌ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധകുർബാനയോടനുബന്ധിച്ചു നടക്കും.

തുടർന്നു ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം വീടുകളില്‍ പെസഹ ആചരണത്തിന്‍റെ ഭാഗമായി അപ്പംമുറിക്കല്‍ ശുശ്രൂഷയും തിരുവചന പാരായണവും പാന വായനയും നടത്തും. കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദർശിച്ച്‌ അപ്പംമുറിക്കല്‍ ശുശ്രൂഷയുമുണ്ടാകും. വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം ദേവാലയങ്ങളിലും അപ്പംമുറിക്കല്‍ ശുശ്രൂഷ നടക്കും.


Post a Comment

Previous Post Next Post