തളിപ്പറമ്പില്‍ വന്‍ തീപിടുത്തം മുതുകുട ഓയില്‍മില്‍ കത്തിനശിച്ചു.


തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നാശനഷ്ടം.
മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിനാണ് തീപിടിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ ഇതേവരെയും പൂര്‍ണമായി അണക്കാന്‍ സാധിച്ചിട്ടില്ല.

തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നോംഗങ്ങളുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുകള്‍ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.
വ്യാപാരി നേതാവ് കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post