തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് ആരോഗ്യവകുപ്പ്. കവടിയാർ സ്വദേശിയായ 63കാരനാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍ ഏഴു ദിവസം മുൻപാണ് മരിച്ചത്.
മരണശേഷം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 20ന് ആയിരുന്നു 63കാരനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ മാസം 20ന് ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് 63 കാരന്റെ മരണം കോളറമൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു കോളറ മരണം സ്ഥിരീകരിക്കുന്നത്.
Post a Comment