അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ആക്രമണം കാട്ടില്‍ വിറക് ശേഖരിക്കാൻ പോയപ്പോള്‍. കാളിയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കാൻ മന്ത്രിയുടെ നിര്‍ദേശം



അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. സ്വർണ്ണഗദ്ദ ഉന്നതിയിലെ കാളി (63) ആണ് മരിച്ചത്.
കാട്ടില്‍ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്.
കാലിനു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
പ്രദേശത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. മരണപ്പെട്ട കാളിയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
കാളിയുടെ നെഞ്ചിന് ആനയുടെ ചവിട്ടേറ്റിരുന്നു. തുമ്ബിക്കൈകൊണ്ട് തട്ടി മാറ്റിയപ്പോള്‍ ഇരുകാലിനും പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post