ശ്രീനഗർ: പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്കും മുന്പും ഭീകരർ ഇവിടെയെത്തി. പൂനെ മലയാളിയായ ശ്രീജിത് രമേശൻ പകർത്തിയ ദൃശ്യങ്ങളിലാണ് ആക്രമണം നടത്തിയ രണ്ട് ഭീകരരെ കണ്ടത്.
ശ്രീജിത്ത് എൻഐഎ സംഘത്തിന് മൊഴി നല്‍കി. ഇയാള്‍ പകർത്തിയ ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഏപ്രില്‍ 18ന് കുടുംബവുമായി കാഷ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു ശ്രീജിത് രമേശൻ.
റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ആറ് വയസുള്ള തന്റെ മകളുടെ പിന്നിലൂടെ ഭീകരർ കടന്നുപോയതെന്ന് ശ്രീജിത് രമേശൻ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എടുത്ത ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭീകരരെ തിരിച്ചറിഞ്ഞതെന്ന് ശ്രീജിത് പറയുന്നു. തുടർന്ന് ഡല്‍ഹി എൻഐഎയെ വിവരം അറിയിക്കുകയായിരുന്നു.
Post a Comment