ഷൈന്‍ ടോം ചാക്കോ ലഹരി വിമുക്ത ചികില്‍സയില്‍


തൊടുപുഴ: ലഹരിയില്‍ നിന്നു മോചനം നേടാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ചികില്‍സ തുടങ്ങി. ലഹരി വിമുക്ത ചികില്‍സയ്ക്കായി ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയ്ക്കു സമീപത്തെ സ്വകാര്യ ആശുപത്രിയോടു ചേര്‍ന്നുള്ള ലഹരി വിമുക്തി ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് ഷൈന്‍ ടോം ചാക്കോയെ എക്‌സൈസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ സ്വദേശിയില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ കേസില്‍ എക്‌സൈസ് അധികൃതര്‍ക്കു മുന്നില്‍ ഹാജരായ ഷൈനിനെ പത്തര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് രാത്രി 11.30 ഓടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടനെ ഡി അഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ചത്.

Post a Comment

Previous Post Next Post