കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയില്‍. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്ബാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കിടാചലം ഹരജി നല്‍കിയത്. മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം.
വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മില്‍ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കില്‍ 200 മീറ്റർ പാലിക്കേണ്ടി വരില്ല.
Post a Comment