സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; അതിരപ്പിള്ളിയില്‍ യുവാവിന് ദാരുണാന്ത്യം

തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലക്കപ്പാറ അടിച്ചില്‍തോട്ടിയിലാണ് സംഭവം.
തമ്ബാന്‍റെ മകൻ സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.

സുഹൃത്തിനൊപ്പം തേനെടുക്കാൻ പോയി മടങ്ങുന്നതിനിടെയാണ് ഇവർ ആനയുടെ മുന്നില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപെട്ടു. ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post