തിരുവനന്തപുരം: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ അക്കൗണ്ട്സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയില്‍. അസിസ്റ്റന്‍റ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് പിടിയിലായത്.
തിരുവനന്തപുരം കമലേശ്വരത്ത് ആണ് സംഭവം. ഇയാള്‍ വാടകയ്ക്കെടുത്ത വീടിന്‍റെ ടെറസിലാണ് കഞ്ചാവ് വളർത്തിയത്. അഞ്ച് കഞ്ചാവ് ചെടികളും വിത്തുകളും എക്സൈസ് പിടിച്ചെടുത്തു.
ഇയാള്‍ക്കൊപ്പം ഈ വീട്ടില്‍ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണ്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.
താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
Post a Comment