കേരളത്തില്‍ മഴ തുടരും; ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം:  തെക്കുകിഴക്കൻ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഏപ്രില്‍ മൂന്നു മുതല്‍ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴിയില്‍നിന്നും തെക്കൻ കേരളത്തിന് മുകളില്‍ വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. അതോടൊപ്പം അറബിക്കടലില്‍നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും വരുന്ന കാറ്റിൻറെ സംയോജന ഫലമായാണ് കേരളത്തില്‍ മഴ പ്രവചിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Post a Comment

Previous Post Next Post