അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയായ യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്


തളിപ്പറമ്പ്: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്.
തളിപ്പറമ്ബില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ പന്ത്രണ്ടുകാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍.
നിർബന്ധിച്ച്‌ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെണ്‍കുട്ടിയുടെ സഹോദരനായ പതിനഞ്ചുകാരൻ മൊഴി നല്‍കിയിരിക്കുന്നത്. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുട്ടികളെയാണ് സ്‌നേഹ പീഡനത്തിനിരയാക്കിയത്. നേരത്തേ, പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്ബ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.

Post a Comment

Previous Post Next Post