നടുവില്‍: ഇന്നലെ ഉച്ചകഴിഞ്ഞ് മലയോര മേഖലയില്‍ കനത്ത വേനല്‍ മഴ. നടുവില്‍, ആലക്കോട്, ചപ്പാരപ്പടവ്, എരമം-കുറ്റൂർ പഞ്ചായത്തുകളില്‍ ശക്തമായ മഴ ലഭിച്ചു.
കാറ്റില്‍ ചില ഭാഗങ്ങളില്‍ മരം ഒടിഞ്ഞുവീണു നാശമുണ്ടായി.
വികസന പ്രവൃത്തികള്‍ നടക്കുന്ന നടുവില്‍-ചെമ്ബന്തൊട്ടി-ശ്രീകണ്ഠപുരം റോഡ് ചെളി നിറഞ്ഞു വാഹന ഗതാഗതം ദുഷ്കരമായി. നടുവില്‍ ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
റോഡ് നിർമാണത്തിന്‍റെ ഭാഗമായി ഓടകളുടെയും കലുങ്കുകളുടെയും നിർമാണം പൂർത്തിയാകാത്തതാണ് വെള്ളക്കെട്ട് രൂപപ്പെട്ട ചെളിക്കുളമാകാൻ കാരണം. ഇരുചക്ര വാഹന യാത്രയും കാല്‍നട യാത്രയും ഏറെ ദുഷ്കരമായിരിക്കുകയാണ്.
റോഡ് തകർന്നു
പെരുമ്ബടവ്: പെരുമ്ബടവ് ടൗണില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴയില്‍ റോഡ് തകർന്നു. പെരുമ്ബടവ് ഹൈസ്കൂള്‍ റോഡ് ജംഗ്ഷനിലാണ് റോഡ് പൊളിഞ്ഞത്.
ഇവിടെ പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ ഓവുചാല്‍ നിർമിച്ചത് അശാസ്ത്രീയമായതാണ് റോഡിന്‍റെ തകർച്ചയ്ക്ക് കാരണമാകുന്നത്. ഹൈസ്കൂള്‍ റോഡിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ ഒഴുകിവന്ന് തടസമാകുന്നത് മഴവെള്ളം ഒഴുകിപോകുന്നതിന് തടസമാകുകയും വെള്ളം റോഡിലേക്ക് ഒഴുകുകയുമാണ്. പെരുമ്ബടവിലെ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് ഓവുചാല്‍ ക്ലീനാക്കുന്നത്.
Post a Comment