ബേക്കല്‍ ബീച്ചില്‍ ഇനി 'സ്കൈ ഡൈനിങ്'; സംസ്ഥാനത്ത് ആദ്യം; വീഡിയോ കാണാം

  



കാസർകോട് : ബേക്കല്‍ ബീച്ചിലെത്തുന്ന സന്ദർശകരെ കാത്ത് ഇനി നവീന അനുഭവം. സംസ്ഥാനത്ത് ആദ്യമായി സ്കൈ ഡൈനിങ് ബേക്കല്‍ ബീച്ചില്‍ ആരംഭിച്ചു.



142 അടി ഉയരത്തില്‍ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തില്‍ ഇരുന്നു സന്ദർശകർക്ക് കാഴ്ചകള്‍ കാണാം. ഇതിനായി പ്രത്യേക ക്രെയിനും സജ്ജീകരിച്ചിട്ടുണ്ട്. ഒരു സമയം 12 പേർക്ക് പ്രത്യേകം ഒരുക്കിയ കസേരയില്‍ ഇരുന്നു കാഴ്ചകള്‍ കാണാം.

പ്രാദേശിക വിനോദ സഞ്ചാരികള്‍, വ്യത്യസ്ത അനുഭവങ്ങള്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍, ബോർഡ് യോഗങ്ങള്‍ ചേരാനുള്ള സൗകര്യമെന്ന നിലയില്‍ കോർപറേറ്റ് കമ്ബനികളേയും ആകർഷിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു. ജന്മ ദിനങ്ങള്‍ ആഘോഷിക്കാനും ഈ സ്കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിനു 700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക കഴിവുകളും അധികൃതർ വാഗ്ദാനം ചെയ്യുന്നു.

എലിവേറ്റഡ് ഡൈനിങ് ഓപ്ഷൻ സാഹസികതയും മികച്ച ഡൈനിങും സംയോജിപ്പിച്ചു സന്ദർശകർക്കു അസാധാരണ അനുഭവമായിരിക്കുമെന്നു ബേക്കല്‍ ബീച്ച്‌ പാർക്ക് ഡയറക്ടർ അനസ് മുസ്തഫ പറഞ്ഞു. സ്കൈ ഡൈനിങ് വരുന്നതോടെ ബേക്കല്‍ ഉറപ്പായും സന്ദർശിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post