ഇരിട്ടി:കണ്ണൂരില്‍ പായത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃവീട്ടുകാർക്കതിരെ ഗുരുതര ആരോപണവുമായി സ്നേഹയുടെ കുടുംബം.
സ്നേഹയുടെ ആത്മഹത്യയുടെ കാരണമായത് ഭർത്താവ് ജിനീഷിന്റെയും കുടുംബത്തിന്റെയും പീഡനം എന്ന് സ്നേഹയുടെ അമ്മ രമ ആരോപിച്ചു
സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരംഉപദ്രവിച്ചു. സ്നേഹയുടെ ദേഹത്ത് പ്രേത ബാധയുണ്ടെന്നു പറഞ്ഞ് സ്നേഹയെ അമ്ബലങ്ങളില്‍ കൊണ്ടുപോയിരുന്നു. മാനസിക രോഗിയാണെന്നും വരുത്തി തീർക്കാൻ ശ്രമിച്ചു. ഗർഭാവസ്ഥയില്‍ ആയിരുന്നപ്പോഴും വയറ്റിന് ചവിട്ടി ഗർഭമലസിച്ചെന്നും സ്നേഹയുടെ അമ്മ പറഞ്ഞു. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് വരെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്നേഹ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അമ്മ രമ വെളിപ്പെടുത്തി.
Post a Comment