രണ്ട് ദിവസം കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്

തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വരുന്ന രണ്ട് ദിവസം കേരളത്തിൽ ശക്തമായ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ശക്തമായ ഇടിമിന്നൽ ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോററ്റി അറിയിച്ചു.

Post a Comment

Previous Post Next Post