എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ച സ്ഥാപനം അടച്ചുപൂട്ടി പൊലീസ്. പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനമാണ് വളപട്ടണം പോലീസ് അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ VK പ്രേമന്‍, CV രേഖ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. Torrent App വഴി വെബ്‌സൈറ്റില്‍ നിന്ന് Download ചെയ്താണ് ഇവർ ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇവരെ ഇപ്പോൾ അറസ്റ്റ് ചെയ്യില്ല.
കണ്ണൂർ പാപ്പിനിശ്ശേരിയിൽ എമ്പുരാൻ ചോർത്തിയ സ്ഥാപനത്തിന് പൂട്ട് വീണു
Alakode News
0
Post a Comment